2019 ലീഡർ അവാർഡ് കെ അജന്തൻ നായർക്ക്

ആറ്റിങ്ങൽ : ഈ വർഷത്തെ ലീഡർ സാംസ്കാരിക വേദിയുടെ ലീഡർ അവാർഡ് കെ അജന്തൻ നായർക്ക് നൽകി ആദരിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ഹാളിൽ ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കരുണാകരൻ ജന്മദിനാഘോഷ പരിപാടിയിലാണ് അവാർഡ് സമർപ്പിച്ചത്. ലീഡർ സാംസ്കാരിക വേദി പ്രസിഡന്റ്‌ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങ് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ എംപി എൻ പീതാംബരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന പൗരൻമാരെയും ആദരിച്ചു കൂടാതെ ചികിത്സ ധന സഹായവും നൽകി. മുതിർന്ന കോൺഗ്രസ് നേതാക്കൾ, സാംസ്കാരിക വേദി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.