മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ തല ലീഗൽ ലിറ്ററസി ക്ലബിന്റെ ഉദ്ഘാടനം

മടവൂർ : സംസ്ഥാന നിയമ സേവന അതോറിറ്റി സ്കൂളുകളിൽ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും സ്കൂൾ തല ലീഗൽ ലിറ്ററസി ക്ലബിന്റെ ഉദ്ഘാടനവും മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ സബ് ജഡ്ജിയും ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയുമായ അഡ്വ.എ.ജൂബിയ നിർവഹിച്ചു.ഹെഡ്മിസ്ട്രസ് എസ്.വസന്തകുമാരി അധ്യക്ഷത വഹിച്ചു.കോർഡിനേറ്റർ രാജേന്ദ്രൻ നായർ,പ്രിൻസിപ്പൽ ഇൻചാർജ് ജി.അനിൽകുമാർ,സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ,ക്ലബ് കൺവീനർ രതീഷ് എന്നിവർ സംസാരിച്ചു.ഖരമാലിന്യ സംസ്ക്കരണം എന്ന വിഷയത്തിലാണ് ജില്ലാതലത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.നിയമ സേവന അതോറിട്ടി റിസോഴ്സ് പേഴ്സൺ രമ്യ ക്ലാസിന് നേതൃത്വം നൽകി.