മാണിക്കലിൽ കോൺഗ്രസ്‌ ധർണ സംഘടിപ്പിച്ചു

മാണിക്കൽ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഞ്ചായത്ത് ഓഫീസ് ധർണ മാണിക്കൽ ഗ്രാമപഞ്ചായത്തിനു മുന്നിൽ പാലോട് രവി ഉദ്ഘാടനം നിർവഹിച്ചു മുന്നുവർഷത്തിനിടയിൽ രണ്ടു തവണ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു, കാരുണ്യ പദ്ധതി നിറുത്തലാക്കി തുടങ്ങിയ ജനദ്രോഹ നടപടികളിലൂടെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ഒരു ബാദ്ധ്യതയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കൽ നസീർ അദ്ധ്യക്ഷനായ യോഗത്തിൽ കോലിയക്കോട് മഹീന്ദ്രൻ, വെമ്പായം മനോജ്, തേക്കട അനിൽ, വെമ്പായം അനിൽ, എം.ആർ.സുകുമാരൻ നായർ, കോലിയക്കോട് അശോകൻ, വെമ്പായം ദാസ്, കരുപറമ്പിൽ ദാമോധരൻ തുടങ്ങിയവർ പങ്കെടുത്തു.