MKSP കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ സ്റ്റോക്ക് ഹോൾഡർമാർക്കുള്ള പരിശീലനം

കടയ്ക്കാവൂർ : കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ മുഖേന നടപ്പിലാക്കുന്ന മഹിളാ കിസാൻ ശാക്തീകരൺ പരിയോജന (MKSp) യുടെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ സ്റ്റോക്ക് ഹോൾഡർമാർക്കുള്ള പരിശീലനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷമാം ബീഗം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർമാൻ കെ.തൃദീപ് കുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വിലാസിനി ഉദ്ഘാടനം നിർവഹിച്ചു. ശിബി കുമാർ (E0/ww) വിവരണം നൽകി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി, ജനപ്രതിനിധികളായ സുകുട്ടൻ, കൃഷ്ണകുമാർ, ജയന്തി,മോഹനകുമാരി, സിഡിഎസ് ചെയർപേഴ്സൺ വത്സല, വൈസ് ചെയർപേഴ്സൺ ശ്രീകല എന്നിവർ സംസാരിച്ചു. സെക്രട്ടറി ചന്ദ്രഹാസൻ നന്ദി രേഖപ്പെടുത്തി. സിഡിഎസ് അംഗങ്ങൾ, വി.ഇഒമാർ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ, MG NRS – എഇ എന്നിവർ പങ്കെടുത്തു.