എൽഡിഎഫ് സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു: എം.എ ലത്തീഫ്

മുദാക്കൽ : എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെപിസിസി ആഹ്വാനപ്രകാരം മുദാക്കൽ – ഇടയക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളക്കാട് ജംഗ്ഷനിൽ ധർണ്ണ സംഘടിപ്പിച്ചു. വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചും കറണ്ട് കട്ട് ഏർപ്പെടുത്തിയും പഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചും ജനങ്ങളെ ഉപദ്രവിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് കെപിസിസി മെമ്പർ എംഎ ലത്തീഫ്  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ശ്രീകണ്ഠൻനായർ അധ്യക്ഷത വഹിച്ചു. മുദാക്കൽ ശ്രീധരൻ, ഗോപിനാഥൻ പിള്ള, ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ആർഎസ് വിജയകുമാരി, മുരളി,  റഫീക്ക്,  അനിൽ, രാജൻ സാബു,  സുഷമാ ദേവി, ശശിധരൻനായർ,  സുജാതൻ, പള്ളിയറ മിഥുൻ, സിനി, സിന്ധു കുമാരി,  കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.