നഗരസഭ മാർക്കറ്റിൽ വരുന്ന മത്സ്യം ഹെൽത്ത് സ്ക്വാഡും ഫുഡ്‌ സേഫ്റ്റിയും പരിശോധിച്ചു 

നെടുമങ്ങാട് :നെടുമങ്ങാട് നഗരസഭ സെക്രട്ടറി എസ്. നാരായണന്റെ നിർദ്ദേശാനുസരണം ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നെടുമങ്ങാട് നഗരസഭ മാർക്കറ്റിൽ നഗരസഭ ഹെൽത്ത് സ്ക്വാഡും നെടുമങ്ങാട് ഫുഡ്‌ സേഫ്റ്റി എന്നിവർ സംയുക്തമായി പരിശോധന നടത്തി.

രാവിലെ മൂന്ന് മണിക്ക് ആരംഭിച്ച പരിശോധന അഞ്ചു മണി വരെ നീണ്ടു. മത്സ്യങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയിട്ടിണ്ട്.പരിശോധനക്ക് ഫുഡ്‌ സേഫ്റ്റി വട്ടിയൂർക്കാവ് സർക്കിൾ സംഗീത് എസ്, മഗുഫിറാത്ത്‌ എ.വി നെടുമങ്ങാട്,സജിന അരുവിക്കര, നെടുമങ്ങാട് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ജി.ഉണ്ണി,ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാംകുമാർ, കിരൺ, ബിജു സോമൻ, വിനീഷ് എന്നിവർ അടങ്ങുന്ന സംഘം ആണ് പരിശോധനയിൽ പങ്കെടുത്തത്.