നഗരൂരിൽ ഓണത്തിന് ഒരു മുറം പച്ചക്കറി

നഗരൂർ : നഗരൂരിൽ ഓണത്തിന് ഒരു മുറം പച്ചക്കറി സംഘടിപ്പിച്ചു. കേരള സർക്കാർ കൃഷിഭവൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരൂർ ഗ്രാമപഞ്ചായത്തു തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഘു മുൻ പ്രസിഡന്റ് എ.ഇബ്രാഹിം കുട്ടിക്ക് പച്ചക്കറിവിത്ത് നൽകി നിർവഹിച്ചു.വൈസ് പ്രസിഡൻറ് ഷീബ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, കൃഷി ഓഫീസർ നൈനാൻ കോശി,ഹർഷകുമാർ,ശ്രീകുമാർ,ദിവാകരൻ പിള്ള എന്നിവർ പങ്കെടുത്തു.