Search
Close this search box.

തിരികെയെത്തിയ പ്രവാസികളിൽ അർഹരായ സംരംഭകർക്ക് നോർക്കയുടെ കീഴിൽ വായ്പ : വർക്കലയിൽ 400ഓളം പേർ രജിസ്റ്റർ ചെയ്തു

eiTIUMH76476

വർക്കല : നോർക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ ഐ.ഒ.ബി യുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണിക്ക് വർക്കല പഴയ ചന്ത മിഷൻ ആശുപത്രിയ്ക്ക് സമീപം കിംഗ്‌സ് ആഡിറ്റോറിയത്തിൽ തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തി. അർഹരായ സംരംഭകർക്ക് തൽസമയം വായ്പ അനുവദിക്കുകയും പ്രോസസ്സ് ചെയ്യാനായി ബാങ്കിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തു. സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യുടെ സേവനവും ക്യാമ്പിൽ ലഭ്യമാക്കി.

സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ കീഴിൽ സംരംഭകരാകാൻ താല്പര്യമുള്ള 375ഓളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. അർഹതപ്പെട്ടവർക്ക് അവരുടെ ഉദ്ദേശത്തിലുള്ള പ്രോജക്ടിന് ഉതകുന്ന രീതിയിൽ വായ്പ നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!