ഒറ്റൂർ മാമ്പഴക്കോണം ഏലായിൽ നടീൽ ഉത്സവം

ഒറ്റൂർ : ഒറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ മാമ്പഴക്കോണം ഏലായിൽ 16 ഏക്കർ തരിശുഭൂമിയിൽ നെൽകൃഷിക്ക് പ്രാരംഭം കുറിച്ചു. രാവിലെ 9 മണിക്ക് സംഘടിപ്പിച്ച നടീൽ ഉത്സവം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി കാന്തിലാൽ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി മുരളി, അഡ്വക്കേറ്റ് എസ് ഷാജഹാൻ, അഡ്വ സുന്ദരേശൻ, സി എസ് രാജീവ്, എസ് സുനിൽ, സത്യബാബു പ്രിയദർശനി എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഏറ്റെടുത്തു നടത്തുന്ന തരിശുരഹിത പദ്ധതി പ്രകാരം ആദ്യവർഷം ഒന്നരയേക്കറിലും രണ്ടാംവർഷം രണ്ടര ഏക്കറും തുടർന്ന് നാല് ഏക്കറിലും കൃഷിയിറക്കാൻ ആയതായും വരുന്ന അഞ്ചുവർഷംകൊണ്ട് ഒറ്റൂരിനെ സമ്പൂർണ്ണ തരിശുരഹിത ഗ്രാമപഞ്ചായത്ത് ആക്കാൻ ആകുമെന്നും ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാന്തി ലാൽ അഭിപ്രായപ്പെട്ടു.