പാളയംകുന്ന് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം

വർക്കല നിയമസഭാ മണ്ഡലം മികവുത്സവം: പാളയംകുന്ന് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി പ്രൊഫസർ. സി രവീന്ദ്രനാഥ് നിർവഹിച്ചു

വർക്കല:വിദ്യാദിശ വർക്കല മണ്ഡലം പദ്ധതിയുടെ ഭാഗമായി വർക്കല നിയമസഭാ മണ്ഡലം മികവുത്സവം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ . വി.ജോയി എം.എൽ.എ.യുടെ അധ്യക്ഷതയിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സ്‌കൂളിൽ എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയത്തിന്റെയും ഗവൺമെൻറ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനവും മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു . വർക്കല മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.വി രഞ്ജിത്ത് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വർക്കല നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്,  പഞ്ചായത്ത് ബ്ലോക്ക് പ്രസിഡണ്ടുമാരായ എം.കെ.യൂസഫ്,  ശ്രീജ ഷൈജുദേവ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.സുമംഗല, എ .എച്ച് സലിം, ഗിരിജ ബാലചന്ദ്രൻ, അസിം ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ജി.ബെന്നി, കെ.കെ രവീന്ദ്രനാഥ്,  വർക്കല രാധാകൃഷ്ണൻ ഫൗണ്ടേഷൻ ചെയർമാൻ എസ്.ഷാജഹാൻ, സി.പി.ഐ.എം വർക്കല ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്. രാജീവ്, വർക്കല സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ.എം.റഷീദ്,  വർക്കല കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് കെ രഘുനാഥൻ, ആറ്റിങ്ങൽ ഡി. ഇ. ഓ. സുനിത,  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എസ് .ജവാദ്,  പ്രിൻസിപ്പാൾ ഷെർലി .പി, ഹെഡ്മിട്രസ് ഷൈലജാദേവി .എസ്, വർക്കല ബി.ആർ.സി. ബി. പി ഓ അജയ്കുമാർ, സ്റ്റാഫ് സെക്രട്ടറി മോഹൻദാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ജി എസ് സുനിൽ കൃതജ്ഞത അറിയിച്ചു.