പള്ളിക്കലിൽ ഞാറ്റുവേല ചന്ത

പള്ളിക്കൽ : പള്ളിക്കലിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അടുക്കൂർ ഉണ്ണി ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നാസർഖാൻ സ്വാഗതവും കൃഷി ഓഫീസർ ഡി.സ്മിത നന്ദിയും രേഖപ്പെടുത്തി. പുഷ്പലത, രേണുക, എം.എ റഹീം തുടങ്ങിയവർ സംസാരിച്ചു.