പള്ളിക്കലിലെ സ്കൂളുകളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി

പള്ളിക്കൽ : പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഏഴ് സ്കൂളുകളിലേയ്ക്കും കേരളസർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി വിത്തുകൾ കൃഷിഭവൻ വിതരണം ചെയ്തു. സ്കൂൾ തലത്തിൽ പച്ചക്കറിവിത്തിന്റെ പഞ്ചായത്ത്തല വിതരണോദ്ഘാടനം പകൽക്കുറി ജി.വി.എച്ച്.എസ്.എസിൽ എൽ.എ.അഡ്വ.വി. ജോയ് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എച്ച്.എസ്.ഇ  പ്രിൻസിപ്പാൾ ഷാജി സ്വാഗതവും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി മുഖ്യ പ്രഭാഷണവും സ്കൂൾ എച്ച്.എം സുജാത ടീച്ചർ നന്ദിയും പറഞ്ഞു. കിളിമാനൂർ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ റ്റി ബേബീ സുധ, വൈസ് പ്രസിഡന്റ് എം.ഹസീന, എൻ. അബുത്താലിബ്, വാർഡ് മെമ്പർ പ്രസന്നാ ദേവരാജൻ, പള്ളിക്കൽ നസീർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഡി.സ്മിത കൃഷിയെക്കുറിച്ച് ക്ലാസ് എടുത്തു.