പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഞാറ്റുവേല ചന്ത

പഴയകുന്നുമ്മേൽ : പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നിർവഹിച്ചു. വിവിധ ഫല വൃക്ഷങ്ങളുടെയും ഔഷധ ചെടികളുടെയും തൈകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ വി. ഗോവിന്ദൻ പോറ്റി, അജിതകുമാരി, കൃഷി ഓഫീസർ സബിത തുടങ്ങിയവർ പങ്കെടുത്തു