സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പൊന്മുടി : മഞ്ഞും വെയിലും മഴയും കാണാൻ ജൂണിൽ ഇവിടെ എത്തിയത് 5 ലക്ഷം ആളുകൾ…

പൊന്മുടി : തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊൻ‌മുടിയിൽ ജൂണിൽ 5 ലക്ഷം സഞ്ചാരികൾ എത്തി. നല്ല കിടിലൻ ക്ലൈമറ്റും കാഴ്ചയുമാണ് പൊന്മുടി ഇത്തവണ ഒരുക്കിയതെന്ന് സഞ്ചാരികൾ പറയുന്നു. മൂടൽ മഞ്ഞിൽ നിറയുന്ന പൊന്മുടിയിൽ ഇടയ്ക്ക് മഴ പെയ്തു മാറിയ ശേഷം ചെറിയ വെയിൽ വന്നുപോകുന്ന സുന്ദര കാഴ്ചയും അനുഭൂതിയും വളരെ വ്യത്യാസതമാണെന്നും സഞ്ചാരികൾ പറയുന്നു. മഞ്ഞിൽ പൊതിയുന്ന പൊന്മുടിയിൽ പരസ്പരം കാണാൻ പോലും കഴിയാറില്ലത്രേ. ജൂണിൽ തന്നെ ഒന്നിലധികം പ്രാവശ്യം പോയ സഞ്ചാരികൾ ഉണ്ട്. നല്ല കുളിരുള്ള തണുപ്പൻ കാലാവസ്ഥയാണ് പൊൻ‌മുടിയിൽ…

പൊൻമുടിക്ക് പുറമേ കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടം, വായുവാൻതോൽ വെള്ളച്ചാട്ടം, ബോണക്കാട്, പേപ്പാറ, ചീറ്റിപ്പാറ എന്നീ ടൂറിസം മേഖലകളിലും ആയിരക്കണക്കിന് സഞ്ചാരികൾ എത്തി. ജൂൺമാസത്തിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ പൊൻമുടിയിലെത്തിയത്. അഞ്ച് ലക്ഷത്തിൽ പരം സഞ്ചാരികളാണ് പൊൻമുടി, കല്ലാർ, പേപ്പാറ, ബോണക്കാട്, വായുവാൻതോൽ, മീൻമുട്ടി, ചീറ്റിപ്പാറ എന്നീ മേഖലകളിൽ എത്തിയത്. പൊൻമുടിയിൽ സാധാരണ ജൂൺ മാസത്തിൽ സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. എന്നാൽ ഇക്കുറി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും സഞ്ചാരികളുടെ ഒഴുക്കിന് കുറവുണ്ടാകില്ലെന്നാണ് അധികൃതർ പറയുന്നത്.

പൊൻമുടിലെ ജലസ്ത്രോതസുകളെ കുറിച്ച് പഠിക്കുവാനും,കുടിവെള്ള വിതരണം സുഗമമാക്കുവാനുമായി പഠനം നടത്തി റിപ്പോട്ട് സമർപ്പിക്കുന്നതിനായി നിയോഗിച്ച കേരളസംസ്ഥാനസയൻസ് ടെക്നോളജി ആൻഡ് എൻവയൺമെന്റ് തയാറാക്കിയ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി ഡി.കെ. മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി എം.എൽ.എ അറിയിച്ചു.