പുതുക്കുളങ്ങരയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് തുറന്നു

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പുതുക്കുളങ്ങര ജംഗ്ഷനിൽ പുതുതായി അനുവദിച്ച സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം കെ എസ് ശബരീനാഥൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വച്ച് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.റഹിം,ജില്ലാ പഞ്ചായത്ത് അംഗം വി ജുമോഹൻ,ബി.ബി.സുജാത, എസ് സുനിൽകുമാർ,കെ ജയകുമാർ,ഒസ്സൻ കുഞ്ഞ്,ഇ.ജയരാജ്, ഉമലയ്ക്കൽ ശേഖരൻ എൻ.ബാബു,ഉഴമലയ്ക്കൽ വേണുഗോപാൽ അനിൽ കുമാർ,കെ ജയകുമാർ,സപ്ലൈകോ എംഡി,തുടങ്ങിയവർ പങ്കെടുത്തു.