ജീവകലയിൽ രാമായണ പാരായണ മത്സരം

ആധുനിക മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണ പഠനവും പാരായണവും ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ വെഞ്ഞാറമൂട് ജീവകലയിൽ നടക്കും. മുൻ എം.പി, മുതിർന്ന പൊതുപ്രവർത്തകൻ
പന്ന്യൻ രവീന്ദ്രൻ  സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇതിനോടനുബന്ധിച്ച് അദ്ധ്യാത്മരാമായണത്തിലെ- ബാലകാണ്ഡം – അധികരിച്ച് പാരായണ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 13 ശനിയാഴ്ച രാവിലെ 10 മുതൽ ആണ് മത്സരം.
15 വയസ്സിനു താഴെ, 25 വയസ്സിനു താഴെ,40 വയസ്സിനു താഴെ,40 വയസ്സിന് മുകളിൽ ഇങ്ങനെ 4 വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. വിജയികൾക്ക് ജൂലൈ 17ന് നടക്കുന്ന ഉദ്ഘാടന സമ്മേളന വേദിയിൽ സമ്മാന വിതരണം നടത്തുന്നു. മത്സരാർഥികൾക്ക് പേരുകൾ ചേർക്കുന്നതിനും പഠിതാക്കളായി പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9946555041 എന്ന നമ്പരിലോ, jeevakalavjd@gmail.com – ലോ ബന്ധപ്പെടാവുന്നതാണ്