സിങ്കപ്പൂർ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ കരമന സ്വദേശിക്ക് രണ്ടു സ്വർണ്ണവും ഒരു വെള്ളിയും

തിരുവനന്തപുരം : സിങ്കപ്പൂർ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് മീറ്റിൽ രണ്ടു സ്വർണ്ണവും ഒരു വെള്ളി മെഡലും നേടി കരമന കാലടി സ്വദേശി ഷാജി. 5000മീറ്റർ വാക്കിങ്,ഹൈജമ്പ് എന്നീ മത്സരങ്ങളിൽ സ്വർണ്ണവും 4×400 മീറ്റർ റിലെയിൽ വെള്ളി മെഡലും ആണ് ഷാജി നേടിയത്.കരമന കാലടി ഗൗരി എന്ന വിലാസത്തിൽ താമസിക്കുന്ന ഷാജി മാവേലിക്കര ട്രസ് ഫാർമയിൽ സൈലന്റ് എക്സികുട്ടീവ് ആയി ജോലി ചെയ്തു വരുകയാണ്. എസ്.എ.ടി ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ ആയി ജോലി ചെയ്യുന്ന രാധികയാണ് ഷാജിയുടെ ഭാര്യ. ഗൗരി(11)മകൾ ആണ്