ആറ്റിങ്ങലിൽ അടഞ്ഞ് കിടക്കുന്ന സ്റ്റീൽ ഫാക്ടറിയുടെ സ്ഥലത്ത് ടെക്നോളജി ഡവലപ്മെൻ്റ് സെന്റർ ആരംഭിക്കും

ആറ്റിങ്ങൽ : കേന്ദ്ര സർക്കാർ സ്ഥാപനമായ MSMEക്ക് നിയന്ത്രണമുള്ള PPDC ക്ക് കീഴിൽ അടഞ്ഞ് കിടക്കുന്ന സ്റ്റീൽ ഫാക്ടറിയുടെ സ്ഥലത്ത് ടെക്നോളജി ഡവലപ്മെൻ്റ് സെന്റർ ആരംഭിക്കും. സ്കിൽ ഡവലപ്മെൻ്റ് ട്രയ്നിഗ്, വ്യവസായ പരിശീലനം. ആധൂനിക ഐ.ടി വ്യവസായ പരിശീലനവും നൽകുന്ന കേന്ദ്രമായിരിക്കും. ഇത് സംബന്ധിച്ച് രണ്ട് സ്ഥാപനങ്ങളും തമ്മിൽ എഗ്രിമെൻ്റ് ഒപ്പിട്ടു കഴിഞ്ഞു.സംസ്ഥാന സർക്കാരും , വ്യവസായ വകുപ്പും സഹകരിക്കും. തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ആക്കി മാറ്റുകയാണ് ലക്ഷ്യം. ഈ മാസം അവസാനത്തൊടെ ഒരു ഹൈ ലെവൽ മീറ്റിംഗ് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കും. ഇക്കാര്യങ്ങൾ ആറ്റിങ്ങൽ താലൂക്ക് ഓഫിസിൽ ചേർന്ന യോഗം ചർച്ച ശേഷമാണ് അടഞ്ഞ് കിടക്കുന്ന സ്റ്റീൽ ഫാക്ടറി സന്ദർശിച്ചത്.പുതിയ സംരംഭത്തിന് എല്ലാവിധ സഹായങ്ങളും എം.എൽ.എ ഉറപ്പ് നൽകി.സ്ഥാപനത്തിൻ്റെ പ്രവർത്തനം തുടങ്ങും എന്ന് ഉറപ്പ് കിട്ടിയാൽ ഉടൻ ജനങ്ങളുടെ സഹകരണത്തോടെ കാട്പിടിച്ച് കിടക്കുന്ന സ്ഥലം ജനപങ്കാളിത്തത്തോടെ വൃത്തിയാക്കി കൊടുക്കാനും തയ്യാറാണെന്ന് എം.എൽ.എ അറിയിച്ചു.ജൂലൈ 4 ന് നിയമസഭയിൽ ഇത് സംബന്ധിച്ച് ഒരു സബ്മിഷനും കൊണ്ടു വന്നിരുന്നു.