Search
Close this search box.

മോഷണ കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

eiV5HCL26628

കൊടുവഴന്നൂർ : മോഷണ കേസ് പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. കൊടുവഴന്നൂർ ശീമവിള മേലേവിള പുത്തൻവീട്ടിൽ ഭാസ്കരന്റെ മകൻ സജുവിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12 വർഷമായി കേരളത്തിലെ പല ഭാഗങ്ങളിലായി മുങ്ങിനടന്ന ഇയാളുടെ പേരിൽ കിളിമാനൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, നെടുമങ്ങാട്, കടയ്ക്കൽ, കല്ലമ്പലം, വർക്കല, ചടയമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളുണ്ട്. ചടയമംഗലം എസ് എച്ച്.ഒ സജു.എസ്.ദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് പ്രതിയെ പിടികൂടിയത്. സി.പി.ഒ മാരായ അനീഷ്, സുജിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!