ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഓട്ടോയുമായി കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്.

പൂവച്ചൽ :പൂവച്ചലിലെ പുന്നാംകരിക്കകം ജംഗ്‌ഷനു സമീപം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ ആറു മണിയോടെയാണ് സംഭവം. അപകടത്തിൽ തലക്കു ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ നാട്ടുകാർ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൂവച്ചൽലിൽ നിന്നും കാട്ടാക്കടയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷ പുന്നാംകരിക്കകം ജംഗ്‌ഷനിലെ പൊതു പൈപ്പിൽ നിന്നും കുടിവെള്ളം എടുക്കാൻ റോഡിന്റെ എതിർ വശത്തു ഒതുക്കി നിറുത്തിയ ഡ്രൈവർ വെള്ളം എടുത്തു ഓട്ടോയിൽ കയറി ഓട്ടോ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അമിത വേഗത്തിൽ എത്തിയ പഞ്ചായത്തു ജീപ്പ് ഇടിക്കുകയായിരുന്നു എന്ന്നാട്ടുകാർ പറഞ്ഞു. ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവരെ സ്ഥലത്തെ ചില പ്രാദേശീയ നേതാക്കൾ ചേർന്ന് മറ്റൊരു വാഹനത്തിൽ സംഭവസ്ഥലത്തു നിന്നും മാറ്റുകയായിരുന്നുവെന്ന്  സമീപ വാസികൾ പറഞ്ഞു. ഔദ്യോഗിക വാഹനങ്ങള്‍ അവധി ദിനങ്ങളിൽ ഓടിക്കാൻ പാടില്ല എന്നിരിക്കെയാണ് ഞായറാഴ്ച്ച ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കുടുംബവുമായി ഉല്ലാസ യാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ അപകടം നടക്കുന്നത്.