എല്ലുകൾ ഒടിയുന്ന രോഗം : ആകാശിന് സഹായവുമായി വക്കം ചാരിറ്റി എത്തി

വർക്കല : എല്ലുകൾ തനിയെ ഒടിയുന്ന രോഗം മൂലം കഷ്ടപ്പെടുന്ന മൂന്ന് വയസ്സുകാരന് വക്കം ചാരിറ്റി പ്രവർത്തകർ സഹായവുമായി എത്തി. വർക്കല, അയന്തി,  നന്ദനത്തിൽ ധന്യയുടെയും ആദർശിന്റെയും മകൻ ആകാശ് (3) ആണ് എല്ലുകൾ തനിയെ ഒടിയുന്ന രോഗം മൂലം ചികിത്സയിൽ കഴിയുന്നത്.

ആകാശ് താമസിക്കുന്ന പാളയംകുന്നിലെ വീട്ടിലെത്തിയാണ് പ്രവർത്തകർ സഹായം കൈമാറിയത്. വക്കം ചാരിറ്റി പ്രസിഡന്റ്‌ അഡ്വ നിതിൻ, സെക്രട്ടറി സബീർ ബഷീർ, വൈസ് പ്രസിഡന്റ്‌ ആനന്ദ്, ജോയിന്റ് സെക്രട്ടറി ജാസിൽ, എക്സിക്കൂട്ടീവ് അംഗങ്ങളായ മനു, പ്രകാശ്, സുൾഫിക്കർ, പ്രണവ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

ആകാശിന്റെ അമ്മ ഈ രോഗം കാരണം വികലാംഗയാണ്. ആകാശ് ചികിത്സ തേടി ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആണ്. 14 വയസ്സുവരെ മരുന്നു കൃത്യമായി കഴിച്ചാൽ മാത്രമേ ഈ അസുഖം മാറുകയുള്ളു എന്നാണ് ഡോക്ടർമാർ പറയുന്നത്. വാടക വീട്ടിൽ ആണ് ഈ കുടുംബം കഴിയുന്നത്. ആകാശിന്റെ ചികിത്സയ്ക്കായി നല്ലൊരു തുക വേണം. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.

ആദർശ് : 8547984550

A/CNo:67270604483
IFSC:SBIN0070050
BRANCH:Vakkom