വർക്കലയിൽ സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം

വർക്കല: വർക്കലയിൽ പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, ജില്ലാപഞ്ചായത്തംഗം വി.രഞ്ജിത്ത്, നഗരസഭ വൈസ് ചെയർമാൻ എസ്.അനിജോ, കൊൺസിലർ ടി.ജയന്തി, ഇ.എം.റഷീദ്, ചാവർകോട് ഹരിലാൽ, താലൂക്ക് സപ്ലൈ ഓഫീസർ വി.എൽ.പ്രദീപ് കുമാർ, ഒൗട്ട് ലെറ്റ് ഇൻചാർജ്ജ് അർച്ചന ആർ പ്രസാദ്, ഡിപ്പോ മാനേജർ കെ.ആർ.ജയശ്രീ എന്നിവർ സംസാരിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ കെ.എൻ.സതീഷ് സ്വാഗതവും മേഖലാ മാനേജർ സി.എസ്.ഉണ്ണികൃഷ്ണകുമാർ നന്ദിയും പറഞ്ഞു.