Search
Close this search box.

പാർക്കിംഗ് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹന മോഷണം, സംസാരിച്ചു പോകുന്നവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കും : പനവൂർ സ്വദേശികൾ അറസ്റ്റിൽ

eiSMTY432321

പനവൂർ : നിരവധി വാഹന മോഷണ കേസിലെ പ്രതികള്‍ തമ്പാനൂര്‍ പൊലീസിന്റെ പിടിയില്‍. പനവൂര്‍ അജയപുരം അയിരവല്ലി ശിവക്ഷേത്രത്തിന് സമീപം അഞ്ജന ഭവനില്‍ അനൂപ് മോഹന്‍, പനവൂര്‍ വാഴോട്ട്കോണം വീട്ടില്‍ ബാദിഷാന്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ പാര്‍ക്കിങ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. പിടിയിലായ സമയം ഇവരുടെ പക്കല്‍ നിന്നും രണ്ടു വാഹനങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സംസാരിച്ച്‌കൊണ്ട് നടന്നു പോകുന്നവരില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളയുന്നതും ഇവരുടെ മോഷണ രീതിയാണ്. അത്തരത്തില്‍ മൂന്നോളം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ ഇവരുടെ പങ്ക് അന്വേഷിച്ചു വരുന്നതായി തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ എസ്. അജയകുമാര്‍ പറഞ്ഞു. എസ്‌.ഐ ജിജുകുമാര്‍, അരുണ്‍ രവി, ഷാഡോ എ.എസ്‌.ഐമാരായ അരുണ്‍, യശോധന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!