വെഞ്ഞാറമൂട്ടിൽ സബ് ട്രഷറി അനുവദിക്കണമെന്ന് ആവശ്യം

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ സബ് ട്രഷറി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെഞ്ഞാറമൂട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.നാട്യശ്രീ ഹാളിൽ നടന്ന യോഗം ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് അശോകൻ അധ്യക്ഷനായി.എൻ.ശശിധരൻനായർ, യശോധരൻനായർ, ജി.രാജേന്ദ്രൻ, തുളസീധരൻ എന്നിവർ സംസാരിച്ചു. വിവിധമേഖലകളിൽ പ്രതിഭകളായ ബി.കെ.സെൻ, ഡോ. പി.വി.ശില്പ, സ്നേഹ എന്നിവരെ ആദരിച്ചു.പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സ്വീകരണവും നൽകി.