വെഞ്ഞാറമൂട്ടിൽ “സംഗീതസല്ലാപം ” ശ്രദ്ധേയമായി.

ജീവകല കലാസാംസ്കാരിക മണ്ഡലം വെഞ്ഞാറമൂട്ടിൽ “സംഗീതസല്ലാപം ” എന്ന പേരിൽ നടത്തിയ ഗാനമേള ശ്രദ്ധേയമായി. നെല്ലനാട് പഞ്ചായത്ത് സ്വരാജ്ഭഭവൻ അങ്കത്തിലാണ് പരിപാടി നടത്തിയത്.ജീവകല സംഗീതാദ്ധ്യാപിക പുഷ്കല ഹരീന്ദ്രൻ ഗണപതി സ്തുതിയോടെ ഗാനമേളക്ക് തുടക്കമിട്ടു. വെഞ്ഞാറമൂടിന്റെ വാനമ്പാടി കുമാരി ട ട അവനി- തൂ ബഡി മാഷാ അള്ളാ.. എന്ന മനോഹരഗാനം ആലപിച്ചു. റഹീന.SNഅന്നു.AL, എം.ശരത്, അപർണ വി., ആകാംക്ഷ രാജേന്ദ്രൻ, ഷഗാന.SS, ജാനകി ലാലു ., ഫാത്തിമ .S.മാഹിം.,ജൊഹാൻ ജിജിത് കാറ്റാടിയിൽ, ഗൗരി ഷാജി, ഗൗരി. SR, പാർവ്വതി, അവനിക, ശ്രീലക്ഷ്മി, ആവണിKS ,ശിവോദയ .U, വെങ്കിടേഷ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

ജീവകല പ്രസിഡന്റ് M.H. നിസാർ, സെക്രട്ടറി VS ബിജുകുമാർ, P മധു.,S ഈശ്വരൻ പോറ്റി, R. ശ്രീകുമാർ ,P. S ലാൽ ,പുല്ലമ്പാറ ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.