വിതുര സ്കൂളിൽ സോപ്പ് നിർമ്മാണ യുണിറ്റ്..

വിതുര :വിതുര ഗവ. ഹൈസ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സോപ്പ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പൂർണ്ണമായും വിദ്യാർത്ഥികൾ നിർമ്മിച്ച സോപ്പിന്റെ ആദ്യവിൽപ്പന സ്കൂൾ ഹെഡ്മിസ്ട്രസ്സ് നിർവഹിച്ചു.വിദ്യാർത്ഥികളിൽ സ്വയം തൊഴിലിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും സോപ്പിന്റെ രസതന്ത്രം കുട്ടികളിലെത്തിക്കാനും ഇത്തരം പ്രവർത്തികളിലൂടെ സ്കൂൾ ലക്ഷ്യമിടുന്നു. സയൻസ് ക്ലബ്ബ് കൺവീനർ ജിജികുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റ്, സ്കുളിലെ എല്ലാ കുട്ടികളും ഗുണമേന്മയുള്ള സ്വന്തം സോപ്പ് ഉപയോഗിക്കുന്നതിലേയ്ക്ക് ലക്ഷ്യം വയ്ക്കുന്നു.