ലിഫ്റ്റിൽ നിന്ന് താഴേക്ക് വീണ ഉന്തു വണ്ടി തലയിൽ വീണ് ചുമട്ട്  തൊഴിലാളി മരിച്ചു

കാട്ടാക്കട: ലിഫ്റ്റിൽ നിന്ന് താഴേക്ക് വീണ ഉന്തു വണ്ടി തലയിൽ വീണ് ചുമട്ട്  തൊഴിലാളി മരിച്ചു. കിള്ളി ഏറവിളാകത്ത് പുത്തൻ വീട്ടിൽ എം.താജുദ്ദീൻ(46) ആണ് മരിച്ചത്.

കാട്ടാക്കട കിള്ളിയിൽ ബഹുനില മന്ദിര നിർമാണം നടക്കുന്ന സ്ഥലത്ത് ലിഫ്റ്റിൽ നിന്ന് താഴേക്ക് വീണ ഉന്തു വണ്ടി തലയിൽ വീണതാണ് സംഭവം.താജുദ്ദീനും മറ്റ് തൊഴിലാളികളും ആശുപത്രി പരിസരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് ഷീറ്റുകൾ ചുമന്ന് മാറ്റുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റിലേക്ക് കയറ്റിയ ഉന്തു വണ്ടി  വഴുതി താഴേക്ക് പതിക്കുകയായിരുന്നു.2 തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഗുരുതര പരുക്കിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ:റൂബീന.മക്കൾ:അമീർ, തൗഫിക്ക്.