ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്ത്

മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായി. രണ്ടാം ദിവസത്തിലേക്ക്‌ നീണ്ട മൽസരം ഇന്ത്യക്ക്‌ ഇന്ന് തകർച്ചയോടെ ആയിരുന്നു തുടക്കം. രോഹിതും രാഹുലും കോഹ്‌ലിയും ഒരു റൺ എടുത്ത്‌ പവലിയനിലേക്ക്‌ മറങ്ങിയപ്പോൾ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ തകർന്നിരുന്നു. എന്നാൽ ധോണിയും ജഡേജയും ക്രീസിൽ എത്തിയതോടെ വീണ്ടും പ്രതീക്ഷകൾക്ക്‌ ജീവൻ വച്ചു. ധോണി 50 ഉം ജഡേജ 77 ഉം റൺ എടുത്തു.

സ്കോര്‍ : ന്യൂസിലാന്റ്‌ : 239/8
ഇന്ത്യ : 221