Search
Close this search box.

ആനാട് ചരിഞ്ഞു നിൽക്കുന്ന കൂറ്റൻ എലവു മരം അപകടഭീതി പരത്തുന്നു

eiSQNOY56557

ആനാട് : ആനാട് ബാങ്കിന് മുന്നിൽ ബസ്‌ സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ എലവു മരം ചരിഞ്ഞു നിൽക്കുന്നു. ഏതു സമയവും അപകടം ഉണ്ടായേക്കാം എന്നാണ് നാട്ടുകാർ പറയുന്നത്. മരം ഒടിഞ്ഞു വീണാൽ 25ലധികം ഓട്ടോറിക്ഷയും യൂണിയൻ ഷെഡും ബാങ്കിന്റെ മുൻവശവും എല്ലാം തകർന്നു തരിപ്പണമാകും. മാത്രമല്ല ഈ മരത്തിന്റെ ചുവട്ടിലാണ് യാത്രക്കാർ ബസ്‌ കാത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ വലിയ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഈ വിഷയം പഞ്ചായത്ത്‌ അധികൃതരെ അറിയിച്ചപ്പോൾ അപകടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് വേണ്ട നടപടി സ്വീകരിക്കുമെന്നും സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അക്ബർ ഷായും മരം മുറിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി കൂടി തീരുമാനം കൈക്കൊള്ളുമെന്ന് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ആറാംപള്ളി വിജയരാജും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!