Search
Close this search box.

കഞ്ചാവ് നട്ടുവളർത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിൽ

eiYCMIH45585

കാട്ടാക്കട : വീടിന്റെ ടെറസിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മലയം മൂലമൺകൊല്ല വാറുവിള മേലേ ഭാഗത്ത് ഉണ്ണി എന്ന നിശാന്ത്(24) ആണ് അറസ്റ്റിലായത്. എക്സൈസിനു ലഭിച്ച രഹസ്യവിവരം അനുസരിച്ചാണ് പരിശോധന നടത്തിയത്. ഇയാളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്‌പെക്ടർ വി.ജി.സുനിൽ കുമാർ, പ്രിവന്റീവ് ഓഫീസർ രഞ്ജിത്, ഗിരീഷ് വി., ശിശുപാലൻ, സി.ഇ.ഒ.മാരായ ഹർഷകുമാർ, വിനോദ്, രാജീവ്, ഷീജാകുമാരി, ഡ്രൈവർ സുനിൽ പോൾ ജയിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!