Search
Close this search box.

ആര്യനാട്ട് വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

eiS92QP34472

ആര്യനാട് : വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊക്കോട്ടേല മൈലമൂട് തടത്തരികത്തുവീട്ടിൽ ബിജു (40), മൈലമൂട് തടത്തരികത്തുവീട്ടിൽ സുധി എന്ന മഹേഷ് (30) എന്നിവരാണ് അറസ്റ്റിലായത്‌. വ്യാഴാഴ്ച രാത്രിയാണ്‌ ആക്രമണം നടന്നത്. കൊക്കോട്ടേല മൈലമൂട് വിഎസ് ഭവനിൽ എസ് ബിജുവിന്റെ വീട്ടിലാണ് അതിക്രമം നടന്നത്.

സംഘം വാനിന്റെ ചില്ലുകൾ അടിച്ചുതകർത്തു. ശബ്ദം കേട്ട് പുറത്തിറങ്ങുന്നതിനിടെ അക്രമികളെ കണ്ട ബിജു വീടിന്റെ മുൻവശത്തെ വാതിൽ അടച്ചു. സംഘം വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയെങ്കിലും ബിജു മുറിയിൽ കയറി കതകടച്ചു. ബിജുവിന്റെ അച്ഛനും അമ്മയും സമീപ വീട്ടിൽ അഭയം പ്രാപിച്ചു.  ഒരു ബൈക്കും വീടിന്റെ ജനൽ ചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്‌. നാട്ടുകാർ അറിയിച്ചതിനെതുടർന്ന്‌ എത്തിയ  ആര്യനാട് പൊലീസ് രണ്ടുപേരെയും  സംഭവ സ്ഥലത്തു നിന്ന് പിടികൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!