ചിങ്ങം – 1ന് ആവേശ വരവേല്പൊരുക്കി ഇളവട്ടം ഗവ.എൽ.പി എസിന്റെ പുതുവർഷാഘോഷം

കർഷകവേഷം സ്വീകരിച്ച് നാടൻ പാട്ടു പാടിയും നാട്ടു പ്രദർശനമൊരുക്കിയും നാട്ടുഭക്ഷണം പങ്കുവച്ചും നടന്ന ഗ്രാമസമർപ്പണ ആഘോഷം നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എം.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വിജയൻ ,കൂട്ടായ്മ പുരുഷസംഘം സെക്രട്ടറി അജിത് കൃഷി ആഫീസർ എസ്.ജയകുമാർ, കൃഷി അസിസ്റ്റൻറ് ആർ.അജിത്കുമാർ എന്നിവർ ആശംസകളർപ്പിച്ചു.തല മുതിർന്ന കർഷകൻ കുട്ടപ്പൻചേട്ടനെ കുട്ടികൾ പൊന്നാട ചാർത്തി ആദരിച്ചു.