കൂട്ടായ്മയുടെ കർഷക ട്രോഫി പവ്വത്തൂർ ബാബുവിന് സമ്മാനിച്ചു

നന്ദിയോട് :കൂട്ടായ്മയുടെ കുഞ്ഞുമോൻ മെമ്മോറിയൽ കർഷക സമർപ്പണ ട്രോഫി ചിങ്ങം ദിനത്തിൽ കൂട്ടായ്മ സെക്രട്ടറി ഇളവട്ടംഅജിത്തും സംഘാംഗങ്ങളും ചേർന്ന് പവ്വത്തൂരിലെ പ്രശസ്ത ചച്ചക്കറി കർഷകൻ ബാബുവിന്റെ കൃഷിയിടത്തിലെത്തി സമ്മാനിച്ചു .കൃഷിആഫീസർ എസ്.ജയകുമാർ, കൃഷി അസിസ്റ്റൻറ് ആർ.അജിത്കുമാറും ഇളവട്ടം ഗവ: എൽ.പി എസിലെ കൃഷിപാഠം കുട്ടികളും പങ്കെടുത്തു. ഒന്നര ഏക്കറിൽ പ്രകൃതിക്ഷോഭത്തെ അതിജീവിച്ച് ബാബു ചെയ്തിരിക്കുന്ന പടവല കൃഷിയിൽ;ആയിരത്തിലധികം കായ്കൾ പന്തൽ ചൊരിഞ്ഞിപ്പോഴുണ്ട്. ഒന്നര ഏക്കറിൽ മുടങ്ങാതെ ഓണ വാഴകൃഷി ചെയ്ത് കൃഷിഭവൻ ട്രോഫി സ്വന്തമാക്കുന്ന ടീമാണ് കൂട്ടായ്മ .പല മേഖലകളിൽ പ്രവർത്തിക്കുന്ന 18 ചെറുപ്പക്കാരുടെ സംഘമാണിത്. വരുന്ന ഓണക്കാലത്ത് നന്ദിയോടിലെ കർഷകരുടെ സഹകരണത്തോടെ ഒരു ഇളവട്ടം വരാഘോഷവിപണി ഇടാൻ ഇവർക്ക് പദ്ധതിയുണ്ട്.