Search
Close this search box.

ബസ്സുകളുടെ മത്സരയോട്ടം, കല്ലമ്പലത്ത് സ്വകാര്യ ബസ്സിന്‌ സൈഡ് കൊടുത്തില്ലെന്ന് പരാതി

eiEQHMU8179

കല്ലമ്പലം : ആറ്റിങ്ങൽ -കല്ലമ്പലം – വർക്കല റൂട്ടിൽ കെഎസ്ആർടിസി ബസ് ചെയിൻ സർവീസ് തുടങ്ങിയ നാൾ മുതൽ സ്വകാര്യ ബസ്സുകളുമായി നിരന്തരം പ്രശ്നങ്ങളാണ്. ഇരു കൂട്ടരും ഇവിടെ മത്സരയോട്ടമാണെന്നാണ് നാട്ടുകാരും പറയുന്നത്. ഇന്ന് രാവിലെ 10 അരയോടെ വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് വന്ന ദൃതി എന്ന സ്വകാര്യ ബസ് കല്ലമ്പലത്ത് എത്താറായപ്പോൾ മുന്നിലൂടെ പോയ വേണാട് കെഎസ്ആർടിസി ബസ്സിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കുകയും കെഎസ്ആർടിസി ബസ് സൈഡ് കൊടുക്കാതെ സ്വകാര്യ ബസ്സിനോട് ചേർത്തു പിടിക്കുകയും ചെയ്‌തെന്നാണ് പരാതി.

സ്വകാര്യ ബസ് പകുതിയിൽ അധികം ഓവർടേക്ക് ചെയ്തു കയറിയ ശേഷമാണു കെഎസ്ആർടിസി സൈഡ് കൊടുക്കാതിരുന്നതെന്നും പറയുന്നു തുടർന്ന് ബസ്സുകൾ റോഡ് നിറഞ്ഞു കിടന്നു. മറ്റു വാഹനങ്ങൾക്ക് പോകാൻ കഴിയാതെ വന്നു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ട നിലയിലായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ജീവനക്കാർ കല്ലമ്പലം പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!