Search
Close this search box.

പുളിമാത്ത് പഞ്ചായത്തിലെ ചെറുക്കാരം പാലം നിർമ്മാണത്തിന് 4 കോടിയുടെ ഭരണാനുമതി

eiWKVLT74724

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കാരേറ്റ് – നഗരൂർ റോഡിൽ പുളിമാത്ത് പഞ്ചായത്ത് പ്രദേശത്ത് ചിറ്റാറിന് കുറുകേ സ്ഥിതി ചെയ്യുന്ന ചെർക്കാരം പാലം പുനർ നിർമ്മിക്കാൻ 4 കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി ലഭ്യമാക്കിയതായി അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.പ്രദേശവാസികളുടെ ദീർഘ കാല അഭിലാഷമായിരുന്നു ചിറ്റാറിന് കുറുകെയുള്ള പുതിയ പാലം .നിലവിലെ വീതി കുറഞ്ഞ പാലം പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ചതും ,ഇതിലൂടെ ഒരു സമയം ഒരു ദിശയിലേക്ക് മാത്രം ഗതാഗതം നടത്താൻ കഴിയുന്ന തരത്തിലുമാണ്. എംസി റോഡിലെ കാരേറ്റിനെ ദേശീയ പാതയിലെ കല്ലമ്പലവുമായി ബന്ധിപ്പിക്കുന്ന കാരേറ്റ് – കല്ലമ്പലം റോഡ് 16 കോടി രൂപ ചെലവഴിച്ച് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചതിനെ തുടർന്ന് നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്. സുഗമമായ ഗതാഗതത്തിന് പുതിയ പാലം വഴിയൊരുക്കുമെന്ന് അഡ്വ.ബി .സത്യൻ എം.എൽ. എ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!