Search
Close this search box.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : ചാത്തൻപാറ സ്വദേശി അറസ്റ്റിൽ

eiYG8RO88791

ആറ്റിങ്ങൽ: സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ചാത്തൻപാറ സ്വദേശി അറസ്റ്റിൽ. ചാത്തൻപാറയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പണ്ടാരവിളാകം കരിമൺ എന്നു വിളിക്കുന്ന ഷിബു (45)ആണ് അറസ്റ്റിലായത്.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ ഷിബു വീട്ടിലേക്ക് വിളിച്ചു കയറ്റി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും ബഹളംവച്ച വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി ഷിബുവിന്റെ ഓട്ടോയിൽ കയറ്റി വിദ്യാർഥിയുടെ വീടിനുസമീപം ഇറക്കിവിടുകയുമായിരുന്നു. വീട്ടിലെത്തിയ വിദ്യാർഥി രക്ഷിതാക്കളോട് നടന്ന സംഭവം പറയുകയും രക്ഷിതാക്കൾ പോലീസിൽ
പരാതിപ്പെടുകയും ചെയ്തു.

ആറ്റിങ്ങൽ ഇൻസ്പെക്ടർ വി.വി ദിപിന്റെ നേതൃത്വത്തിൽ എസ്.ഐ സനോജ്, എ.എസ്.ഐ ശ്രീനിവാസൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!