Search
Close this search box.

ബേക്കറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ..

eiOQ50521428

കാട്ടാക്കട:കാട്ടാക്കട നക്രാംചിറ സ്റ്റാർ ബേക്കറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ രണ്ട്പേർ പിടിയിൽ.

തിങ്കളാഴ്ച രാത്രി11ഓടെയാണ് സംഭവം. കടയ്‌ക്കുള്ളിൽ ചാർജ്ജ് ചെയ്യാനിട്ടിരിക്കുന്ന മൊബൈൽ ഫോണാണ് നഷ്ടമായത്.കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിച്ച ശേഷം കടയ്‌ക്ക് മുന്നിലും സ്‌കൂട്ടറിലും നിന്ന ചെറുപ്പക്കാരിൽ ഒരാൾ മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു.ഇതിനിടെ മറ്റേയാൾ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുകയും ഇരുവരും രക്ഷപ്പെടുകയും ചെയ്‌തിരുന്നു.ഇവർ കാട്ടാക്കട ഭാഗത്തേക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിരുന്നു.കാട്ടാക്കടയ്യ്ക്ക് സമീപം വച്ച് നാട്ടുകാർക്ക് സംശയംതോന്നി ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി ഇന്നലെ രാത്രിയോടെ റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!