Search
Close this search box.

വാഹനാപകടത്തിൽ മരണപ്പെട്ട സി.പി.എം പ്രവർത്തകരെ അനുശോചിച്ചു

eiCJFV857353

ചിറയിൻകീഴ് : വാഹനാപകടത്തിൽ മരണപ്പെട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷമീർ, സതീഷ് കുമാർ എന്നിവരെ അനുശോചിച്ചുകൊണ്ട് മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ ചേർന്ന അനുശോചന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. സുഭാഷ്, ഏരിയാ കമ്മിറ്റി അംഗം എസ്. ചന്ദ്രൻ, കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടത്തിൽ ഗോപിനാഥൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപൻ വലിയഏലാ, വാർഡ് മെമ്പർ ഷാജഹാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, റഹിം, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർഷാ എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി വി.എസ്. വിജുകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!