Search
Close this search box.

നൂറ്റാണ്ടുകള്‍ പഴക്കമുളള കല്ലുപാലത്തില്‍ നിന്ന് കല്ല് പൊട്ടിവീണു

ei5I11N76921
ചിറയിന്‍കീഴ്: നൂറ്റാണ്ടുകള്‍ പഴക്കമുളള കല്ലുപാലത്തില്‍ നിന്ന് കല്ല് പൊട്ടിവീണു. ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ പളളിയ്ക്ക് സമീപം വാമനപുരം നദിയുടെ കൈവഴിയായ ആറ്റിന് കുറുകെയുളള കരിങ്കല്‍ പാലമാണ് ചൊവ്വാഴ് ച രാവിലെ അടര്‍ന്ന വീണത്. രാവിലെ 6 മണിയോടെ വലിയ ശബദ്ദത്തോടെ പാറപൊട്ടി വെളളത്തിലേയ്ക്ക് വീഴുകയായിരുന്നു. പന്ത്രണ്ട് അടി നീളവും രണ്ട് അടി വീതിയിലുമുളള 9 പാറ പാളികളില്‍ നിര്‍മ്മിച്ച പാലത്തിന്റെ നടുകിലെ പാറയാണ് അടര്‍ന്ന് വീണത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചുട്ട് സാധനങ്ങള്‍ കോരാണി ഭാഗത്തെയ്ക്കും ചിറയിന്‍കീഴ് ഭാഗത്തെയ്ക്ക് കൊണ്ട് പോകുന്നതിന് രാജഭരണ കാലത്ത് നിര്‍മ്മിച്ചതാണ് ഈ കല്ലുപാലം. ഇപ്പോഴും കാട്ടുമുറാക്കല്‍ ഭാഗത്തെ ആളുകളും ഇരുചക്രവാഹനങ്ങളും ഈ പാലം ഉപയോഗിക്കുന്നു. ഇതിന് സമാന്തരമായാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന കാട്ടുമുറാക്കല്‍ പാലം. ഈ പാലം വരുന്നതു വരെ എല്ലാപേരും കല്ലുപാലത്തിലുടെയാണ് സഞ്ചരിച്ചിരുന്നത്. പാലം തകര്‍ന്ന വാര്‍ത്ത അറിഞ്ഞ് നുറുകണക്കിന് ആളുകളാണ് ഇവിടെ എത്തിയത്. റവന്യു അതികൃതരും പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോദന നടത്തി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!