Search
Close this search box.

മുദാക്കൽ പഞ്ചായത്തിലെ കല്ലിൻമൂട് പള്ളിയറ ക്ഷേത്രം റോഡിന്റെ ദുരവസ്ഥ ജനങ്ങളുടെ ജീവന് ഭീഷണി

eiKKCQT43754

മുദാക്കൽ : മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കല്ലിൻ മൂട്ടിൽ നിന്നും പള്ളിയറ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന റോഡിന്റെ ദുരവസ്ഥ ജനങ്ങളുടെ ജീവന് വെല്ലുവിളിയാകുന്നു. പള്ളിയറ ക്ഷേത്രത്തിനു സമീപം 300 മീറ്ററോളം വരുന്ന ഭാഗമാണ് തകർന്നടിഞ്ഞ അവസ്ഥയിലുള്ളത്. ഈ റോഡിൽ അപകടങ്ങൾ പതിവാണ്. അധികവും ഇരുചക്രവാഹന യാത്രക്കാരാണ് ഇരകൾ. ഇവിടെ കുത്തനെയുള്ള ഇറക്കത്തിൽ റോഡ് തകർന്ന് മെറ്റൽച്ചീളുകൾ ചിന്നിച്ചിതറിക്കിടക്കുകയാണ്. ഇറക്കമിറങ്ങിവരുന്ന ഇരുചക്ര വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കമർത്തുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ബ്രേക്ക്‌ അമർത്താതെ പോകാനും കഴിയില്ല. എന്തായാലും ജീവന് ഭീഷണിയാണ് ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.

25ഓളം സ്കൂൾ ബസുകളും പൂവണത്തുംമൂട്ടിലെ ഏകദേശം 20 ഓളം ആട്ടോകളും ദിനവും കടന്നു പോകുന്ന റോഡ് ആണിത്. മാത്രമല്ല റോഡിന്റെ ശോചനീയാവസ്ഥ കാരണം പലപ്പോഴും ഇതുവഴിയുള്ള ഓട്ടം വിളിച്ചാൽ ഓട്ടോക്കാർ വരില്ലെന്നും ആരോപണമുണ്ട്. എന്നാൽ ഇതുവഴി ഓട്ടം വന്നാൽ ഓട്ടോ വർക്ക്ഷോപ്പിലാകുമെന്നാണ് ആട്ടോ ഡൈവർമാരുടെ പരാതി. മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്.മുദാക്കൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളുടെ അതിർത്തിയാണ് ഈ റോഡ്. അതുകൊണ്ട് വാർഡ്മെമ്പർമാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!