Search
Close this search box.

കാടുമൂടി മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിലെ നടവഴി….

eiSI40Y2001

മുരുക്കുംപുഴ : നാളുകളായി മുരുക്കുംപുഴ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്കുള്ള നടവഴി കാടുമൂടിയ അവസ്ഥയിലാണ്. കാട്ടിൽ പാമ്പും പഴുതാരയുമെല്ലാം ഉണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. അത് കാരണം ഇതുവഴി നടക്കുന്നവർ ജീവൻ പണയം വച്ചാണ് നടവഴിയിലൂടെ പ്ലാറ്റ്ഫോമിലെത്തുന്നതും യാത്ര കഴിഞ്ഞു മടങ്ങുന്നതും. ഏറെ നാളായി ഈ ദുരിതം സഹിക്കുകയാണിവർ. അധികൃതരുടെ മൂക്കിൻതുമ്പത്തു കാടു പടർന്നു കയറിയിട്ടും അവിടം വൃത്തിയാക്കാൻ നടപടിയില്ലെന്നാണ് യാത്രക്കാരുടെ പരാതി. രാത്രി കാലങ്ങളിലും പുലർച്ചെയും യാത്രയ്ക്കായി വരുന്നവർക്കും പോകുന്നവർക്കും ഈ വഴി മാത്രമാണ് ആശ്രയം. സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം നൂറുകണക്കിനു യാത്രക്കാരാണ് ദിവസവും മുരുക്കുംപുഴ റെയിൽവെ സ്റ്റേഷനിൽ വന്നു പോകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!