ആലംമ്പാറ ഗുരുനഗർ ശ്രീനാരായണ സ്വയം സഹായ സംഘത്തിന്റെ ഓണക്കിറ്റ് വിതരണവും അനുമോദന ചടങ്ങും

പാലോട്:  ആലംമ്പാറ ഗുരുനഗർ ശ്രീനാരായണ സ്വയം സഹായ സംഘത്തിന്റെ ഓണക്കിറ്റിന്റെയും, രോഗികൾക്കുള്ള ഭക്ഷ്യധാന്യകിറ്റിന്റെയും വിതരണവും അനുമോദന,ആദരിക്കൽ ചടങ്ങുകളും അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എസ്. സോണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിരുവോണ കിറ്റ് വിതരണവും ആതുര ശുശ്രൂഷ രംഗത്ത് മികച്ച സേവനം നടത്തുന്ന ഡോ. ഫ്രാൻസിസിനെ ആദരിക്കലും കിടപ്പു രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ നിർവഹിച്ചു.

ജനപ്രതിനിധികളായ ടി.കെ. വേണുഗോപാൽ, ഷീജാപ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറി പി.എസ്. ബാജിലാൽ, സിപിഎം എൽസി സെക്രട്ടറി ജി.എസ്. ഷാബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ്കുമാർ, സംഘം സെക്രട്ടറി ബി. സിജുമോൻ, വൈസ് പ്രസിഡന്റ് കെ.എം. ഷിജിലാൽ, ട്രഷറർ ആർ. പ്രവീൺ എന്നിവർ പ്രസംഗിച്ചു. ഹോക്കി നാഷനൽ മീറ്റിൽ പങ്കെടുത്ത അഖിൽ സുകുമാരൻ, മാധ്യമ പ്രവർത്തകരായ വി.എസ്. കൃഷ്ണരാജ്, വി.എൽ.രാജീവ്, കവി രാജീവ് അയ്യർ എന്നിവരെയും വിദ്യാഭ്യാസ പ്രതിഭകളെയും ആദരിച്ചു.