Search
Close this search box.

നെടുമങ്ങാട് ഗവ.കോളേജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ

eiFVO0A96986

നെടുമങ്ങാട് : നെടുമങ്ങാട് ഗവൺമെന്റ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ 9 സീറ്റിൽ എതിരില്ലാതെ വിജയിച്ച എസ് എഫ് ഐ തെരഞ്ഞെടുപ്പ് നടന്ന ബാക്കി 11 സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത് .കെ എസ് യു – എ ബി വി പി – ക്യാമ്പസ് ഫ്രണ്ട് അവിശുദ്ധ സഖ്യത്തിന്റെ കള്ള പ്രചരണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയാണ് മുഴുവൻ സീറ്റിലും എസ് എഫ് ഐ സാരഥികൾ വിജയിച്ചത് . എസ്എഫ്ഐ പ്രവർത്തകരും വിജയികളും നഗരത്തിൽ പ്രകടനവും യോഗവും നടത്തി. എസ് എഫ് ഐ ഏര്യാ സെക്രട്ടറി വിഷ്ണു.ജി.എസ് യോഗം ഉദ്ഘാടനം ചെയ്തു. അബ്നാഷ് അസീസ് , ലിജിൻ , നീനു , ബിപിൻ , ഹരി എ.എസ് ,അമൃത് , അഭിജിത്ത് , ജിഷ്ണു , വൈശാഖ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!