Search
Close this search box.

മാനവികതയുടെ സന്ദേശം പകർന്ന് ഓണം സൗഹൃദ സായാഹ്നം

ei16Y2934586

കണിയാപുരം :കരിച്ചാറ സൗഹൃദ വേദിയുടെ നേതൃത്വത്തിലാണ് മാനവികതയുടെ സന്ദേശം പകർന്ന് ഓണം സൗഹൃദ സായാഹ്നം സംഘടിപ്പിച്ചത്.കരിച്ചാറ ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന സൗഹൃദ സായാഹ്നം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു.ബന്ധങ്ങൾ ബന്ധനങ്ങളായി മാറുകയും മുക്കിന് മുക്കിൽ വൃദ്ധസദനങ്ങൾ പെരുകുകയും ചെയ്യുന്ന കാലത്ത് സ്നേഹ- സൗഹാർദ്ദങ്ങൾ ഊട്ടിയുറപ്പിക്കുന്ന വേദികൾക്ക് പ്രസക്തി വർദ്ധിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗഹൃദ വേദി പ്രസിഡൻ്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ കവി സിദ്ധിഖ് സുബൈർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഓണം മലയാളികൾക്ക് സമന്വയത്തിൻ്റേയും സഹവർത്തിത്വത്തിൻ്റേയും അതിജീവനത്തിൻ്റേയും സന്ദേശമാണ് നൽകുന്നതെന്ന് അദേഹം പറഞ്ഞു. മാനവികതയാണ് എല്ലാ ആഘോഷങ്ങളുടേയും അന്തസത്ത. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, വാർഡ് മെമ്പർ പ്രഭ ,അമീർകണ്ടൽ,വാസുദേവൻ നായർ, ഷിബു.എസ്. എന്നിവർ സംസാരിച്ചു. ഫഹീദ ഓണപ്പാട്ടുകൾ
അവതരിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച്
ഓണക്കോടി വിതരണവും നടന്നു.
പരിപാടികൾക്ക് നാദിർഷ ,സുകുമാരൻകുട്ടി ,ഖാദർബായ് ,രമേശൻ ,സത്യൻ ,സക്കീർ ,സജീം, ഷംനാദ് ,സുധീർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!