ഓണാവേശത്തോടെ സൺഡേ മാർക്കറ്റ്

കരകുളം സൺഡേ മാർക്കറ്റിൽ ഇന്ന് നടന്ന ഓണചന്ത:ഓണമൊരു കാർഷിക ഉത്സവമാണെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു. സമഭാവന പ്രസിഡന്റ്‌ ഐ.ജെ. സന്തോഷിന്റ അധ്യക്ഷതയിൽ ഡെപ്യൂട്ടി കളക്ടർ അനു.എസ്‌.നായർ മാർക്കറ്റിലെ സ്ഥിരം അംഗമായ ഓമനയമ്മയ്ക്ക് സമഭാവന ഓണക്കോടിയും, ഗ്രാമാമൃതം ടീമിന്റെ ഓണക്കിറ്റും സമ്മാനിച്ചു.തുടർന്ന് തംബുരു കേറ്ററിംഗ് ടീം സൗജന്യ പാൽപായസ വിതരണവും നടത്തി. നന്ദിയോട് ഗ്രാമാമൃതം ടീം കർഷകരും; ആറാംകല്ല് സമഭാവന റെസിഡൻറ്സും ചേർന്ന് നടത്തുന്ന ഈ ആഴ്ചചന്ത വൻ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണിതെന്ന് മാർക്കറ്റ് കോ-ഓർഡിനേറ്റർ ബി.എസ്.ശ്രീജിത്ത് അഭിപ്രായപ്പെടുന്നു. നന്ദിയോടിലെ കർഷകരിൽ നിന്നും ശേഖരിച്ച പഴവും പച്ചക്കറികളും അരിയുമൊക്കെയാണ് ഇവിടെ കച്ചവടം നടക്കുന്നത്.