വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്നയാൾ മരിച്ചു.

വെള്ളനാട്: വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്നയാൾ മരിച്ചു.വെള്ളനാട്ടിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ചാങ്ങ ജയ മന്ദിരത്തിൽ സദാശിവൻ നായർ (77) ആണ് മരിച്ചത്. ഒരു മാസത്തിനു മുമ്പ് വെള്ളനാടിനു സമീപം കമ്പനിമുക്കിൽ വെച്ചാണ് സദാശിവൻ നായർ അപകടത്തിൽപ്പെട്ടത്. റോഡിൽ നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ നിയന്ത്രണംതെറ്റിയെത്തിയ ടെമ്പോവാൻ ഇടിക്കുകയായിരുന്നു.തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച വെളുപ്പിന് മരണമടഞ്ഞു. ഭാര്യ: ശ്യാമളഅമ്മ. മക്കൾ: രാജൻ, ബിന്ദു, മധുസൂദനൻ. മരുമക്കൾ ശർമ്മിള, ജയകുമാർ, ജയ. സഞ്ചയനം 14-ന് രാവിലെ 9-ന്.