അഞ്ചുതെങ്ങിൽ മാൻഹോൾ സ്ലാബ് തകർന്നു, ജനങ്ങൾക്ക് അപകടഭീതി..

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം തകർന്ന മാൻഹോൾ സ്ലാബ് അപകടക്കെണിയാകുന്നു. അഞ്ചുതെങ്ങ് -മുതലപ്പൊഴി പ്രധാന പാതയുടെ ഇടത് വശത്തായി വാട്ടർ അതോറിറ്റിയുടെ പ്രധാന വാൽവ് സ്ഥിതിചെയ്യുന്നത് ഈ മാൻഹോളിന് ഉള്ളിലാണ്. ഇതിന്റെ സംരക്ഷണ സ്ലാബ് ഇന്നലെ ഉച്ചയോടെയാണ് ഒരു വാഹനം കടന്നുപോയപ്പോൾ തകർന്നത്. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നു പോകുവാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഈ പാതയിൽ സ്ലാബ് കൂടി തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം അപകട സാധ്യത ഉണ്ടാക്കുന്നു.

അഞ്ചുതെങ്ങ് കോട്ട – അഞ്ചുതെങ്ങ് മാമ്പള്ളി പ്രദേശങ്ങളിലേക്ക് ദിനം പ്രതി കുടിവെള്ളം വഴിതിരിച്ചുവിടുവാൻ വാട്ടർ അതോറിറ്റി ആശ്രയിക്കുന്നത് അഞ്ചുതെങ്ങ് ജംഗ്ഷന് സമീപത്തായുള്ള ഈ മാൻഹോളുകളാണ്, അവയിൽ ഒനിന്റെ സ്ലാബ് ആണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

സ്ലാബ് തകർന്നതിനാൽ വാൽവ് തുറക്കുവാൻ കഴിയാതെ വന്നതോടെ ഇന്ന് രാവിലെ താൽക്കാലിക ജീവനക്കാരായ ചിലർ എത്തി വാൽവ് തുറക്കുന്നതിനായി തകർന്ന മാൻഹോൾ അവശിഷ്ടങ്ങൾ ചെറിയതോതിൽ മാറ്റിയെങ്കിലും
അറ്റകുറ്റപ്പണികൾ തീർത്തു സ്ലാബ് പുനസ്ഥാപിക്കാൻ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.