ടൊവിനോ മികച്ച നടൻ : ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ്‌സ് നാളെ ഏഷ്യാനെറ്റിൽ….

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ്‌സ് നിശ ഏഷ്യാനെറ്റ് സംപ്രഷണം ചെയ്യുന്നു. മികച്ച മലയാളചിത്രം സുഡാനി ഫ്രം നൈജീരിയയും ജനപ്രിയചിത്രം കായംകുളം കൊച്ചുണ്ണിയുമാണ്. ടൊവീനോ തോമസ് ആണ് മികച്ച നടന്‍. മഞ്ജു വാര്യര്‍ നടിയും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് ഭാഷാ ചലച്ചിത്രങ്ങളിലെ പ്രകടത്തിന് രണ്‍വീര്‍ സിംഗ്, ആയുഷ്മാന്‍ ഖുറാന, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ധനുഷ്, തൃഷ, ഐശ്വര്യ ലക്ഷ്മി, മാളവിക മോഹനന്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ടെലിവിഷന്‍ സംപ്രേഷണത്തിലും പ്രേക്ഷകരെ ആവേശത്തിലാക്കാന്‍പോന്ന നൃത്ത, സംഗീത, ഹാസ്യപരിപാടികളും ഉള്‍ക്കൊണ്ടതാണ് ഷോ. ഞായറാഴ്ച (6-ാം തീയ്യതി) ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഏഷ്യാനെറ്റില്‍ കാണാം.