Search
Close this search box.

കായിക പ്രതിഭകൾക്ക് അനുമോദനവുമായി ഗവ: എൽ പി എസ് ചെമ്പൂര്

IMG-20231005-WA0010

ആറ്റിങ്ങൽ സബ്ജില്ലാകായിക മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയ ഗവ: എൽപിഎസ് ചെമ്പൂരിലെ കുട്ടി കായിക പ്രതിഭകൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ വി മുരളീകൃഷ്ണ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കഴിഞ്ഞ നാഷണൽ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം അഭിരാമിനെ ആദരിച്ചു.

സബ്ജില്ലാ കായിക മത്സര ജേതാക്കൾക്കും, സ്കൂൾ കായിക പ്രതിഭകൾക്കും ഉള്ള പുരസ്കാര വിതരണവും, മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനായുള്ള സ്കൂൾ സ്പോർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു. എൽ ഐ സി അഡ്വൈസർ ബാലുവാണ് കുട്ടികൾക്കായി സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.വാർഡ് മെമ്പർ ലീലാമ്മ, പ്രഥമാധ്യാപിക ജാസ്മിൻ, പിടിഎ പ്രസിഡൻ്റ് പ്രവീൺ ഹരിശ്രീ, എസ് എസ് ജി അംഗം  മോഹനൻ , ബാലു,  രാജേഷ് മയിൽപീലി, ശാലു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!