ചെറുന്നിയൂർ സ്വദേശിനി സിന്ധുവിന്റെ ‘പോയ വസന്തം’ കവിതാസമാഹാരം പ്രകാശനം ചെയ്തു

ചെറുന്നിയൂർ : ചെറിന്നിയൂർ സ്വദേശിനി സിന്ധുവിൻ്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമായ “പോയവസന്തം” പേരേറ്റിൽ ജ്ഞാനോദയം ഗ്രന്ഥശാലയിൽ വെച്ച് പ്രകാശനം ചെയ്തു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ സിനിമാ സീരിയൽ താരം ചെറിന്നിയൂർ ബാബുവിന് പുസ്തകത്തിന്റെ ആദ്യ പതിപ്പ് നൽകി പ്രകാശനം നിർവഹിച്ചു.ചെറുന്നിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. നവപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന ശിവകുമാർ, ഗ്രന്ഥശാല സെക്രട്ടറി ശ്രീനാഥകുറുപ്പ്, ഗ്രന്ഥശാല പ്രസിഡന്റ് ആർ സുഭാഷ്, കവിയും അധ്യാപകനുമായ അനിൽകുമാർ പവിത്രേശ്വരം, സിഡിഎസ് ചെയർപേഴ്സൺ ജൂലിയറ്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുധീർ വി, ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് പേരേരെ, ചെറുന്നിയൂർ റെഡ്സ്റ്റാർ സെക്രട്ടറി അനിൽകുമാർ, എൻഎസ്എസ് കരയോഗം പ്രസിഡന്റ് വിക്രമൻ നായർ, മുൻ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ഷിബു, യുവകേരള പ്രസിഡന്റ്‌ ആനി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.